bahrainvartha-official-logo
Search
Close this search box.

പ്രവാസികള്‍ക്ക് ഇരുട്ടടിയായി വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ്; നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത, ലോക്ഡൗണ്‍ കാരണം യാത്രമുടങ്ങിയവര്‍ക്ക് പണം തിരികെ നല്‍കില്ല

air india1

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇരുട്ടടിയായി വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത, ലോക്ഡൗണ്‍ കാരണം യാത്രമുടങ്ങിയവര്‍ക്ക് പണം തിരികെ നല്‍കേണ്ടതില്ലെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ്. വ്യോമയാന മന്ത്രാലയം ഈമാസം 16 ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം മാര്‍ച്ച് 25, ഏപ്രില്‍ 14 എന്നീ തിയതികള്‍ക്ക് ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് പണം തിരിച്ചുനല്‍കേണ്ടത്.

അതേസമയം പ്രസ്തുത തിയതികളില്‍ യാത്ര ചെയ്യുന്നതിനായി നേരത്തെ ടിക്കറ്റെടുത്തവര്‍ക്ക്(അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് നടത്തിയവര്‍) ഇത് ബാധകമല്ലെന്നാണ് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം. ഇതോടെ ബഹുഭൂരിഭാഗം വരുന്നവര്‍ക്കും ടിക്കറ്റ് തുക തിരികെ ലഭിക്കില്ല. മാര്‍ച്ച് 25നാണ് ലോക്ഡൗണ്‍ നിലവില്‍ വന്നിരിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവരുടെ എണ്ണം വളരെ കുറവായിരിക്കുമെന്ന് പ്രവാസികള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നു.

ലോക്ഡൗണിന് മുന്‍പ് ടിക്കറ്റെടുത്തവര്‍ക്ക് തിയതികള്‍ സൗജന്യമായി മാറ്റാന്‍ മാത്രമെ സാധിക്കു. അതായത് ഭൂരീഭാഗം വരുന്നവരുടെയും തുക എയര്‍ലൈന്‍ കമ്പനികളുടെ കൈയ്യില്‍ തന്നെയിരിക്കും. വിമാനക്കമ്പനികളെ സഹായിക്കാനാണ് പണം തിരികെ നല്‍കാമെന്ന ഉത്തരവ്. വിഷയത്തില്‍ പ്രതിഷേധങ്ങളുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നു കഴിഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!