മനാമ: ഹിദ്ദ് അല്‍ ഹിദായ സെന്റര്‍ മലയാളം വിഭാഗം സല്‍മാനിയ മെഡിക്കല്‍ കോംപ്ലെക്‌സുമായി ചേര്‍ന്ന് രക്തദാന ക്യാംപ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8 മണിമുതല്‍ ഉച്ച ഒരു മണിവരെ നടന്ന ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു. അബ്ദുല്‍ അസീസ് ടി.പി, അബ്ദുല്‍ ഗഫൂര്‍ പാടൂര്‍, വി.പി, അബ്ദുല്‍ റസാഖ്, അബ്ദുല്‍ നസീര്‍ കണ്ണൂര്‍, ലത്തീഫ് സി.എം, ഫക്രുദ്ദീന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
കൊറോണ വൈറസ് ഭീഷണി കാരണം രക്ത ദാനത്തിന് തുനിയാതെ പലരും മടിച്ച് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാനവ സേവനം മാത്രം ലക്ഷ്യമാക്കി ഇത്തരമൊരു സല്‍പ്രവര്‍ത്തിക്ക് തയ്യാറായി മുന്നോട്ട് വന്ന അല്‍ഹിദായ പ്രവര്‍ത്തകര്‍ക്ക് ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി. ഷെമീര്‍ ബിന്‍ ബാവ, ഹംസ കൊയിലാണ്ടി, തൗസീഫ്, രിസാല്‍ പുന്നോല്‍, ഹംസ കെ. ഹമദ്, സയ്യിദ് ഷെബീര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.