പാൻ ബഹ്റൈൻ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ജനുവരി 24ന്

മനാമ: ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ സംസ്കാരിക ജീവകാരുണ്യ സംഘടനയായ പാൻ ബഹറിൻ (പ്രവാസി അസോസിയേഷൻ അങ്കമാലി നെടുമ്പാശേരി) ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ജനുവരി 24 വ്യാഴാഴ്ച വൈകിട്ട് എട്ടുമണിക്ക് മനാമയിൽ ഉള്ള സിംസ് ഗുഡ്‌വിൻ ഹാളിൽ വച്ച് നടത്തപ്പെടുന്ന പാൻ പ്രസിഡണ്ട് ശ്രീ പൗലോസ് പള്ളിപ്പാടൻ ആക്ടിംഗ് ജനറൽ സെക്രട്ടറി അജി വാസു എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു
പാൻ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും IMAC ബഹ്റൈൻ സീനിയർ സ്റ്റുഡൻസ് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ്, നർമ്മ ബഹറിൻ കോമഡി Entertainment ഷോയും ഉണ്ടായിരിക്കും എന്ന് കൺവീനർമാരായ അഗസ്റ്റിൻ, ഡോളി എന്നിവർ അറിയിച്ചു.


പ്രസ്തുത പരിപാടിയിൽ മുഴുവൻ പാൻ കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുക്കണമെന്ന് കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ ഫ്രാൻസിസ് കൈതാരത്ത് അഭ്യർത്ഥിച്ചു.