ഇന്ത്യൻ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ക്വിസ് ഇന്ത്യയുടെ പത്താമത് പതിപ്പ് ” ഇന്ത്യ ക്വിസ് 2019″

മനാമ : 70 മത് ഇന്ത്യൻ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ കേരളീയ സമാജവും വേരിട്ടാസ് പബ്ലിക് റിലേഷൻസും ചേർന്ന് ബഹ്റൈൻ ഇന്ത്യ എഡ്യുക്കേഷൻ ആൻഡ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ‘ഇന്ത്യ ക്വിസ് 2019’ ഇന്ത്യൻ ക്വിസിന് പത്താമത് പതിപ്പാണ്. കേരളീയ സമാജം ഡൈമണ്ട് ജൂബിലി ഹാളിൽ ഫെബ്രുവരി ഒന്ന് വെള്ളിയാഴ്ച്ചയാണ് ക്വിസ് മത്സരം നടക്കുക. ക്വിസ് മാസ്റ്റർ മുതിർന്ന ഐ എ എസ് ഓഫിസർ എ പി എം മുഹമ്മദ് ഹനീഷാണ് ക്വിസ് മത്സരം നിയന്ത്രിക്കുക.

ഇന്ത്യയെയും ബഹ്റൈനെയും സംബന്ധിക്കുന്ന വിവരങ്ങളാകും ക്വിസിന്റെ വിഷയം. തെരഞ്ഞെടുക്കപ്പെടുന്ന 6 ടീമുകൾ ഫൈനൽ മത്സരത്തിലേക്ക് ഇടം നേടും.
ഒന്നാം സമ്മാനം നേടുന്നവർക്ക് റോളിംഗ് ട്രോഫി, മൂന്ന് വ്യക്തിഗത ട്രോഫികൾ എന്നിവ സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സമ്മാനം നേടുന്ന ടീമിന് വ്യക്തിഗത ട്രോഫി, സെർട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ് എന്നിവയും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് 34057137,35944820 എന്നീ നമ്പറിലും
quizindiabahrain@gmail.com മേൽ വിലാസത്തിലും ബന്ധപ്പെടുക.