ദുബൈ: കോവിഡ്-19 ബാധിച്ച് യു.എ.ഇയില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹ്മദ് കബീര്‍ (47), പത്തനംതിട്ട തുമ്പമണ്‍ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ശ്വാസ തടസവും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഹമ്മദ് കബീറിനെ ഏപ്രില്‍ ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിതാവ്: മുളക്കല്‍ കമ്മുകുട്ടി. മാതാവ്: ഖദീജ. ഭാര്യ: സജില. മൂന്നു മക്കളുണ്ട്. സഹോദരങ്ങള്‍: മുഹമ്മദ് അലി (അല്‍ ഐന്‍), നസീമ.
കോശി സഖറിയ ദുബൈ ഇറാനിയന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ദുബൈ അല്‍ജറാന്‍ പ്രിന്റിംങ് പ്രസ് നടത്തി വരികയായിരുന്നു. ഭാര്യ: എലിസബത്ത് ( ദുബൈ വെല്‍കെയര്‍ ആശുപത്രി നഴ്‌സ്). മകള്‍: ഷെറിന്‍