മനാമ: പുണ്യറമദാന്‍ മാസത്തില്‍ അല്‍ ഫതഹ് ഗ്രാന്‍ഡ് മോസ്‌ക് ഇശാ, തറാവീഹ് നമസ്‌കാരങ്ങള്‍ക്കായി തുറക്കും. നീതിന്യായ, ഇസ്‌ലാമികകാര്യ, ഔഖാഫ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ അല്‍ ഫാതിഹ് ഗ്രാന്‍ഡ് മോസ്‌ക് ജുമുഅ നമസ്‌കാരങ്ങള്‍ പുനരാരംഭിച്ചുകൊണ്ട് അധികൃതര്‍ ഉത്തരവിറിക്കിയിരുന്നു.
അതേസമയം നമസ്‌കാരങ്ങള്‍ക്ക് ഇമാമിനെ കൂടാതെ അഞ്ച് പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. എല്ലാവരും പ്രാര്‍ത്ഥന സമയത്ത് മാസ്‌ക് ധരിച്ചിരിക്കണം. വിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ ഓണ്‍ലൈനായി സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. പുതിയ തീരുമാനത്തിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ അംഗീകാരം നല്‍കിയിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളാണ് ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. പള്ളികള്‍ എത്തിയുള്ള നമസ്‌കാരത്തിന് നിന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ശേഷം ഇതാദ്യമായിട്ടാണ് ബഹ്‌റൈന്‍ ഇളവ് പ്രഖ്യാപിക്കുന്നത്. പുതിയ തീരുമാനം റമദാന്‍ മാസത്തോട് അനുബന്ധിച്ചാണെന്ന് അധികൃതര്‍ വ്യക്തമാക്കി.