മനാമ: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മാതാ അമൃതാന്ദമയി സേവാ സമിതി. സലൂണുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, ഹോട്ടല്‍ ജീവനക്കാര്‍, നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍, ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇതര കുടുംബങ്ങള്‍ എന്നിവര്‍ സഹായങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ സമതിയുടെ നേതൃത്വത്തില്‍ 200 ഓളം ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
തുടര്‍ന്നുള്ള ദിവസങ്ങളിലും അര്‍ഹരായവര്‍ക്ക് സഹായമെത്തിക്കുമെന്ന് സമിതി ഭാരവാഹികള്‍ വ്യക്തമാക്കി. സഹായങ്ങള്‍ക്കായി ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 39797949: കൃഷ്ണകുമാര്‍, 39874692: എന്‍.കെ ചന്ദ്രന്‍, 33084242: പവിത്രന്‍ നീലേശ്വരം, 39339818: സതീഷ് കുമാര്‍. അടിയന്തര വൈദ്യ സഹായങ്ങള്‍ക്കായി, 3305025: ഡോ. മനോജ്, 33050515: ഡോ. ബീന മനോജ് എന്നിവരുമായി ബന്ധപ്പെടാം.