മനാമ: ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുകയാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നതെന്ന് ബഹ്‌റൈന്‍ കിരീടവകാശിയും ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് കമ്മറ്റിയുമായി നടന്ന യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിച്ചാല്‍ മാത്രമെ രാജ്യത്ത് നിന്ന് കോവിഡ്-19 എന്ന മഹാമാരിയെ തുടച്ച് നീക്കാന്‍ സാധിക്കുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പുണ്യറമദാനില്‍ പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കിരീടവകാശി ഓര്‍മ്മപ്പെടുത്തി. റമദാനില്‍ പാലിക്കേണ്ട പുതിയ നിര്‍ദേശങ്ങളും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.
1. ഇഫ്താര്‍ സംഗമങ്ങള്‍, കുടുംബ സംഗമങ്ങള്‍, റമദാന്‍ ഗബ്ഗ, റമദാന്‍ മജ്‌ലിസ്, പൊതു സ്ഥലങ്ങളില്‍ നോമ്പുതുറ, ഖര്‍ഖാഊന്‍ സംഗമം, റോഡരികില്‍ ഇഫ്താര്‍ കിറ്റ് വിതരണം എന്നിവയ്ക്ക് വിലക്കേര്‍്‌പ്പെടുത്തിയിട്ടുണ്ട്.
2. ഇഫ്താര്‍ സംഭാവന, ഫിത്ര് സകാത്ത് എന്നിവ കിയോസ്‌കുള്‍ക്ക് പകരം ഇ-പേയ്‌മെന്റ് സംവിധാനത്തിലൂടെ ശേഖരിക്കണം.
3. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്‌റ്റോറുകള്‍, ഇറച്ചി വ്യാപാര സ്ഥാപനങ്ങള്‍, പച്ചക്കറിക്കടകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, പെട്രോള്‍ പമ്പുകള്‍ (ഇന്ധനം), ആശുപത്രികള്‍, ഫാര്‍മസികള്‍, കണ്ണാശുപത്രികള്‍, ക്ലിനിക്കുകള്‍, ബാങ്കുകള്‍, മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, നിര്‍മ്മാണ സ്ഥാപനങ്ങള്‍, ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടാത്ത അഡ്മിനിസിട്രേറ്റീവ് സ്ഥാപനങ്ങള്‍, കയറ്റുമതി ഇറക്കുമതി സ്ഥാപനങ്ങള്‍, വാഹന വര്‍ക്ക് ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട് സ്ഥാപനങ്ങള്‍, നിര്‍മ്മാണ മേഖല എന്നിവ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കും.
4. സിനിമാ തീയേറ്ററുകള്‍, ജിംനേഷ്യം, ഫിറ്റ്‌നസ് സ്റ്റുഡിയോ, സ്വിമ്മിംഗ് പൂള്‍ തുടങ്ങിയവ അടഞ്ഞു കിടക്കും.
5. ഹോട്ടലുകളില്‍ ടേക് എവേ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
6. അത്യാവശ്യമല്ലാത്ത മെഡിക്കല്‍ സര്‍വീസ് സ്ഥാപനങ്ങള്‍ തുറക്കില്ല.
7. ഗ്രോസറി സ്ഥാപനങ്ങളിലെ ആദ്യ മണിക്കൂറുകള്‍ ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും റിസര്‍വ് ചെയ്യും.
8. അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ പൊതുസ്ഥലങ്ങളില്‍ ഒത്തുചേരാന്‍ പാടില്ല, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം.
9. കോമേസ്യല്‍ ഇന്‍ഡസ്ട്രിയല്‍ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ഡെലിവറി രീതിയില്‍ മാത്രം പ്രവര്‍ത്തിക്കും.
ഏപ്രില്‍ 23 മുതല്‍ മെയ് 7 വരെ മേല്‍പ്പറഞ്ഞ ഉത്തരവുകള്‍ നിലനില്‍ക്കും.