കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നാട്ടിൽ നിന്നും തിരിച്ചു വരാൻ കഴിയാത്ത പ്രവാസികൾക്ക് നോർക്ക നൽകുന്ന സാമ്പത്തിക സഹായമായ 5000 രൂപ ബാങ്ക് അക്കൗണ്ടുകൾ വഴി ലഭിക്കും. ഈ വർഷം ജനുവരി 1 ന് ശേഷം നാട്ടിലേക്ക് എത്തുകയും, കോവിഡ് വ്യാപനത്തെത്തുടർന്ന് തിരികെ മടങ്ങിപ്പോകുവാൻ കഴിയുകയും ചെയ്യാത്തവർക്കായാണ് സാമ്പത്തിക സഹായം ലഭിക്കുക.
ഇതിന് നോർക്കയുടെ തിരിച്ചറിയൽ കാർഡ് ആവശ്യമില്ല. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻ.ആർ.ഒ/ സ്വദേശത്തുള്ള ജോയിൻറ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം. എൻ. ആർ. ഐ അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കില്ല.
കാലവധിയുള്ള പാസ്പോർട്ട്, വിസ എന്നിവയുള്ളവർക്കും ഈ കാലയളവിൽ വിസയുടെ കാലാവധി കഴിഞ്ഞവർക്കുമാണ് അർഹത. പേര്, വിലാസം, മൊബൈൽ നമ്പർ, പാസ്പോർട്ടിൻെറ ഒന്ന്, രണ്ട്, അഡ്രസ് പേജുകൾ, യാത്ര വിവരമടങ്ങിയ പേജ്, പാസ്പോർട്ടിൽ 2020 ജനുവരി ഒന്നിന് ശേഷം അറൈവൽ രേഖപ്പെടുത്തിയ പേജ്, വിസാ പേജ്/ വിസ കോപ്പി,അപേക്ഷകൻറ ബാങ്ക് വിവരങ്ങൾ എന്നിവ അപ്ലോഡ് ചെയ്യണം. ഏപ്രിൽ 18 മുതലാണ് അപേക്ഷ സ്വീകരിക്കൽ തുടങ്ങിയത്. നോർക്കയുടെ വെബ്സൈറ്റ് ആയ www.norkaroots.org വഴി ഈ മാസം 30 വരെയാണ് അപേക്ഷ നൽകാൻ കഴിയുന്നത്. കൂടുതൽ വിവരങ്ങൾക്കും, സംശയ നിവാരണങ്ങൾക്കും 0471 2770515, 2770557 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.