റിയാദ്: സൗദിയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്നു. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഫീല്‍ഡ് സര്‍വേകള്‍ തുടരുകയാണ്. ഫീല്‍ഡ് സര്‍വേ ശക്തമാക്കിയതാണ് രോഗ ബാധ കൂടുതല്‍ സ്ഥിരീകരിക്കുവാന്‍ കാരണമായിരിക്കുന്നത്. ഇന്നലെ മാത്രം(ഏപ്രില്‍ 22 ചൊവ്വാഴ്ച്ച) 6 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. മരിച്ച ആറുപേരില്‍ അഞ്ചും സ്വദേശി പൗരന്മാരാണ്. ഒരാള്‍ വിദേശിയും
1,147 കേസുകളാണ് ചൊവ്വാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 800ലധികം കേസുകള്‍ ഫീല്‍ഡ് സര്‍വേ വഴിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ കോവിഡ്-19 ബാധിച്ചിരിക്കുന്നത് 11,631 പേര്‍ക്കാണ്. ഇതില്‍ 1640 പേര്‍ക്ക് രോഗമുക്തി നേടാന്‍ സാധിച്ചിട്ടുണ്ട്. നിലവില്‍ 9882 പേരാണ് വൈറസ് ബാധിതരായി ഐസലേഷന്‍ വാര്‍ഡുകളില്‍ ചികിത്സയില്‍ തുടരുന്നത്. ഇതുവരെ 109 പേരാണ് സൗദിയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്.
സമൂഹ വ്യാപനം എന്ത് വിലകൊടുത്തും തടയുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണം.