70 മത് ഇന്ത്യൻ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് “സാംസ” സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

മനാമ : ”സാംസ” സാംസ്കാരിക സമിതി ബഹറിൻ 2018-19 ലേക്കുള്ള പുതിയ ഭരണസമിതി സ്ഥാനാരോഹണവും, ഇന്ത്യയുടെ 70 മത് റിപ്പബ്ലിക്ക് ദിന ആഘോഷവും ,മെമ്പർഷിപ്പ് ക്യാമ്പയിനും 25 ജനുവരി 2019 വൈകുന്നേരം 6 മണി മുതൽ കർണ്ണാടക സോഷ്യൽ ക്ലബ്ബ് മനാമയിൽ വെച്ച് നടക്കും. ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ. പ്രിൻസ് നടരാജൻ മുഖ്യ അഥിതിയായെത്തുന്ന ചടങ്ങിൽ വിവിധ സംഘടനാ പ്രതിനിധികൾ, സാമൂഹ്യ, സംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്ക് കൊള്ളും. സാംസയുടെ കുട്ടികളും മുതിർന്നവരും ഒരുക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നകൾക്കൊപ്പം, മിമിക്സ് പരേഡ്, ചെണ്ടമേളം, ഡാൻസ് ഉൾപ്പെടെയുള്ളവ അരങ്ങേറും.