നിയാർക്ക്‌ വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി മാസം പിറന്നാൾ ദിനമുള്ള കുട്ടികൾക്കായി പ്രത്യേക ആഘോഷം

മനാമ: നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ്‌ റിസേർച് സെന്റർ (നിയാർക്ക്) ബഹ്‌റൈൻ ചാപ്റ്റർ നാലാം വർഷത്തിലേക്ക് പ്രവേശിച്ചതിന്റെ ഭാഗമായി ഫെബ്രുവരി 8ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രശ്‌സത മാന്ത്രികനും മോട്ടിവേറ്ററുമായ പ്രൊഫ: ഗോപിനാഥ് മുതുകാട്  ബഹ്‌റൈൻ മലയാളി സമൂഹത്തിനായി  അവതരിപ്പിക്കുന്ന എംക്യൂബ്  ക്ലാസിനോടനുബന്ധിച്ച്, ഫെബ്രുവരി മാസം പിറന്നാൾ ദിനമുള്ള മുഴുവൻ കുട്ടികൾക്കുമായി പ്രത്യേക കേക്ക് കട്ടിംഗ് ആഘോഷം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കുട്ടികൾക്കായി തയ്യാറാക്കുന്ന വിവിധ പരിപാടികളിൽ ഒന്നാണ് ഈ ആഘോഷം.
ബഹ്‌റൈൻ ഡിഫറെൻറ് തിങ്കേഴ്‌സ് എന്ന കൂട്ടായ്മ , എംക്യൂബ് പ്രചാരണത്തിനായി നടത്തുന്ന ക്യൂട്ട് കിഡ്‌ ഫോട്ടോ കണ്ടസ്റ്റ് ഓൺലൈൻ മത്സരത്തിൽ വിജയികളാകുന്നവർക്ക്‌ അന്നേ ദിവസം സമ്മാനങ്ങൾ നൽകുന്നുണ്ട്.
തികച്ചും സൗജന്യമായ എംക്യൂബ് പരിപാടിയിലേക്ക് മുഴുവൻ മലയാളികളെയും  സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പിറന്നാൾ കേക്ക് ആഘോഷത്തിൽ പങ്കെടുക്കുവാൻ 33750999, ‭39853118‬, ‭33049498‬ എന്നീ വാട്സ്ആപ് നമ്പറുകളിൽ കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടാതെ പരിപാടിയുടെ വിജയത്തിനായി സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തെ  ജനപ്രതിനിധികളുടെ  വിപുലമായ ഒരു യോഗം  ശനിയാഴ്ച രാത്രി 8 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ  നടക്കുമെന്നും സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!