മനാമ: റമദാന്‍ മാസത്തിലെ ആശുപത്രികളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ച് ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം. ദക്ഷിണ മുഹറഖ് ഹെല്‍ത്ത് സെന്റര്‍, ഹമദ് കാനൂ ഹെല്‍ത്ത് സെന്റര്‍, യൂസുഫ് അബ്ദുറഹ്മാന്‍ എന്‍ജിനീയര്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവ സാധാരണ പോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കും. അതേസമയം മുഹമ്മദ് ജാസിം കാനൂ ഹെല്‍ത്ത് സെന്റര്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് 11 മണിവരെയാവും പ്രവര്‍ത്തിക്കുക.
താഴെപ്പറയുന്ന ഹെല്‍ത്ത് സെന്ററുകള്‍ വെള്ളി, ശനി ദിവസങ്ങളിലൊഴികെ രാവിലെ എട്ട് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും.
നഈം ഹെല്‍ത്ത് സെന്റര്‍, സിത്ര ഹെല്‍ത്ത് സെന്റര്‍, ബാര്‍ബാറിലെ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അസബാഹ് ഹെല്‍ത്ത് സെന്റര്‍, ഹിദ്ദിലെ ബി.ബി.കെ ഹെല്‍ത്ത് സെന്റര്‍, ശൈഖ് സബാഹ് അസ്സാലിം ഹെല്‍ത്ത് സെന്റര്‍, ആലി ഹെല്‍ത്ത് സെന്റര്‍, ഈസ ടൗണ്‍, ഈസ്റ്റ് റിഫ, ഹമദ് ടൗണ്‍, ബുദയ്യ ഹെല്‍ത്ത് സെന്ററുകള്‍, മുഹറഖിലെ സല്‍മാന്‍ ഹെല്‍ത്ത് സെന്റര്‍, അറാദിലെ എന്‍.ബി.ബി ഹെല്‍ത്ത് സെന്റര്‍, ദേറിലെ എന്‍.ബി.ബി ഹെല്‍ത്ത് സെന്റര്‍, ഹാല ഹെല്‍ത്ത് സെന്റര്‍, ഇബ്‌നു സീന ഹെല്‍ത്ത് സെന്റര്‍, ഹൂറ, ബിലാദുല്‍ ഖദീം, സല്ലാഖ്, ജിദ്ഹഫ്‌സ് ഹെല്‍ത്ത് സെന്ററുകള്‍, കുവൈത് ഹെല്‍ത്ത് സെന്റര്‍, നുവൈദറാത്തിലെ അഹ്മദ് അലി കാനൂ ഹെല്‍ത്ത് സെന്റര്‍, ബുദയ്യ കോറല്‍ ഹെല്‍ത്ത് സെന്റര്‍, ജോവ്, അസ്‌കര്‍ ഹെല്‍ത്ത് സെന്ററുകള്‍.
സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ്:
രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെ ഔട്ട് പേഷ്യന്റ് വിഭാഗം പുതിയ രോഗികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കും. തുടര്‍ പരിശോധനകള്‍ക്ക് വരുന്നവര്‍ക്കായി 2.15 മുതല്‍ വൈകീട്ട് അഞ്ച് വരെ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. സന്ദര്‍ശന സമയം വെള്ളി, ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വൈകീട്ട് എട്ട് മുതല്‍ 10 വരെയായി നിര്‍ണയിച്ചിട്ടുണ്ട്. ഐ.സി.യു, സി.സി.യു വാര്‍ഡുകളിലുള്ള രോഗികളെ സന്ദര്‍ശിക്കുന്നതിനുള്ള സമയം വൈകീട്ട് എട്ട് മുതല്‍ ഒമ്പത് വരെയായിരിക്കും.
വീട്ടില്‍ കഴിയുന്ന രോഗികള്‍ക്ക് മരുന്നുകള്‍ ഓണ്‍ലെനായി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. 24 മണിക്കൂറിനുള്ളില്‍ മരുന്ന് വീട്ടിലെത്തും.