മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ഒമാനില്‍ മരണപ്പെട്ടു. എറണാകുളം കറുകുറ്റി സ്വദേശി വര്‍ഗീസ് പി.ഡി ആണ് മരിച്ചത്. 55 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ ഒമാനിലെ മബേലയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.