മനാമ: ബഹ്റൈനില്‍ 70 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 51 പേര്‍ പ്രവാസികളാണ്. ഏപ്രില്‍ 25ന് വൈകീട്ട് 04:30 ഓടെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1420 ആയി ഉയര്‍ന്നു. ഇതില്‍ 2 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അതേസമയം ഇന്ന് 47 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1160 ആയി ഉയര്‍ന്നു. 8 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധമൂലം മരണപ്പെട്ടത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. മൊബൈല്‍ യൂണിറ്റുകളും സജീവമായ പരിശോധനയ്ക്കായി രംഗത്തുണ്ട്. ഇതുവരെ 110379 പേരെയാണ് ആരോഗ്യമന്ത്രാലയം പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.