ന്യൂഡല്‍ഹി: പുരോഗതിയിലെത്തിയ സമൂഹത്തിന്റെ അടയാളമാണ് മാസ്‌കുകള്‍ ധരിക്കുന്ന സമ്പ്രദായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച നടത്തിയ മന്‍കിബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മന്‍ കി ബാത്തിലൂടെ വീണ്ടും ജനങ്ങളെ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. കോവിഡ്-19 മൂലം മാസ്‌ക് നിത്യജീവിതത്തിന്റെ ഭാഗമായി മാറി. മാസ്‌ക് ധരിക്കുന്നതിനര്‍ത്ഥം നിങ്ങള്‍ക്ക് രോഗമുണ്ടെന്നല്ല. പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്.
രോഗങ്ങളില്‍ നിന്നു നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കാന്‍ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണ് പ്രധാനമന്ത്രി പറഞ്ഞു. പൊതുസ്ഥലത്ത് തുപ്പുന്നത് നിര്‍ബന്ധമായും ഒഴിവാക്കണമെന്നും, പൊതുസ്ഥലത്ത് തുപ്പുന്നതിന്റെ ദൂഷ്യങ്ങള്‍ ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നും ഈ ദുശ്ശീലം അവസാനിപ്പിക്കാനുള്ള സമയമാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു.