ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച് രണ്ട് പ്രവാസി മലയാളികള്‍ കൂടി മരണപ്പെട്ടു. ലണ്ടനിലും അമേരിക്കയിലും ചികിത്സയിലായിരുന്ന രണ്ട് പേരാണ് മരണപ്പെട്ടത്. കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാര്‍ (44) ആണ് ലണ്ടനില്‍ മരിച്ചത്. ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു.
കോട്ടയം മാന്നാനം സ്വദേശിയായ സെബാസ്റ്റ്യന്‍ ജോസഫ് വല്ലാത്തറക്കലാണ് അമേരിക്കയില്‍ മരിച്ചത്. 63 വയസായിരുന്നു. പതിനൊന്ന് വര്‍ഷമായി ഷിക്കാഗോയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കോവിഡ്-19 സാഹചര്യത്തില്‍ പ്രഖ്യാപിച്ച പ്രോട്ടോക്കോള്‍ പ്രകാരം കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കില്ല.