മനാമ : 2018 ൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട തീവ്രവാദ കേസുകളിൽ 44 ശതമാനത്തിന്റെ കുറവ്. അറ്റോർണി ജനറൽ ഡോ. അലി അൽ ബുയാനിൻ ആണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. തീവ്രവാദ സ്വഭാവമുള്ള കേസുകളിൽ ഭരണകൂടം എടുത്ത നിലപാടും മറ്റു ചില കാരണങ്ങളും കൊണ്ടാണ് ഇത്രയും വലിയ വ്യതിയാനം ഉണ്ടായതെന്ന് അലി അൽ ബുയനാൻ വ്യക്തമാക്കി.