നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ കുടുംബ സംഗമം നടന്നു

മനാമ : നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ കുടുംബ സംഗമം നടന്നു.
ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിലെയും പരിസരപ്രദേശങ്ങളിലും( നൂറനാട്, താമരക്കുളം, ചുനക്കര, പാലമേൽ പഞ്ചായത്ത് )ഉള്ള ബഹ്‌റൈൻ പ്രവാസികളുടെ പ്രാദേശിക കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ കുടുംബ സംഗമം നടത്തി.  കൂട്ടായ്മ പ്രസിഡന്റ് പ്രദീപ്‌ ദിവാകരൻ, സെക്രട്ടറി പ്രകാശ് നകുലൻ, ഗിരീഷ്, സുരേഷ് താമരക്കുളം, അശോകൻ താമരക്കുളം, അജി,ജിനു, സുരേഷ്, രഞ്ജിത്, എബി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സക്കീറിലെ ടെന്റിൽ നടന്ന കുടുംബ സംഗമത്തിൽ അൻപതോളം അംഗങ്ങൾ പങ്കെടുത്തു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളെയും തുടർന്ന് വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു.
പ്രദേശവാസികളായ ബഹ്‌റൈൻ പ്രവാസികൾക്ക് കൂട്ടായ്മയിൽ അംഗങ്ങൾ ആകാനും കൂടുതൽ വിവരങ്ങൾക്കും 39573980 , 39249642, 39141988, 39397670 എന്നീ മൊബൈൽ നമ്പറുകളിൽ സംഘടനയുടെ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.