കോവിഡ് 19 ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന രണ്ട് മലയാളികൾ മരിച്ചു കുവൈറ്റിൽ മരണപ്പെട്ടു. പത്തനം തിട്ട ആറന്മുള മാലക്കര സ്വദേശി രാജേഷ് കുട്ടപ്പൻ നായർ (52), തൃശൂർ വലപ്പാട് തോപ്പിയിൽ വീട്ടില്‍ അബ്ദുൽ ഗഫൂർ (54) എന്നിവരാണ് മരിച്ചത്.
കുവൈറ്റിലെ ബദര്‍മുല്ല കമ്പനി ജീവനക്കാരനായിരുന്ന രാജേഷ് കുട്ടപ്പന്‍ നായര്‍ക്ക് താമസ സ്ഥലത്തെ ആളുകളുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായതിനെത്തുടർന്ന് ജാബിർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
കുവൈറ്റില്‍ ടൈലറായി ജോലി ചെയ്യുകയായിരുന്ന തൃശൂർ വലപ്പാട് കൈപ്പ മംഗലം സ്വദേശി അബ്ദുല്ല ഗഫൂർ ജാബര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കോവിഡിന് പുറമെ ഹൃദയ സംബദ്ധമായ ബുദ്ധിമുട്ടുകളും ഇദ്ദേഹത്തിനുണ്ടായിരുന്നു.