മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ മെഡിക്കല്‍ ടീം അംഗവും സൽമാനിയ ആശുപത്രിയിലെ ആക്സിഡൻറ് ആൻ്റ് എമർജൻസി ചീഫ് ഡോക്ടറും കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡൻ്റുമായ ഡോ. പി വി ചെറിയാന്റെ ഭാര്യ ഉഷ ചെറിയാന്‍ നിര്യാതയായി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ കഴിഞ്ഞ ഒരു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു.
സംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ 9 മണി മുതല്‍ 10 മണി വരെ തിരുവനന്തപുരം പാറ്റൂർ ഓർത്തഡോക്സ് പളളി സെമിത്തേരിയിൽ നടക്കും. ചെറിയാന്‍-ഉഷ ദമ്പതികള്‍ക്ക് നാല് മക്കളാണുള്ളത്. ഒരു മകളും ഭര്‍ത്താവും നാട്ടിലുണ്ട്. മൂന്ന് ആണ്‍മക്കള്‍ അമേരിക്കയിലാണ്. 40 വര്‍ഷമായി ബഹ്‌റൈൻ പ്രവാസികളാണ് ചെറിയാനും കുടുംബവും.