മനാമ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമായി ബഹ്‌റൈന്‍. ഒമ്പത് ടണ്‍ മെഡിക്കല്‍ സപ്ലൈകളുമായി ഗള്‍ഫ് എയര്‍ വിമാനം രാജ്യത്തെത്തി. മെഡിക്കല്‍ സാമഗ്രികള്‍ ഉത്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന ബഹ്‌റൈനിലെ കമ്പനികളുമായി യോജിച്ചാണ് ഗള്‍ഫ് എയര്‍ മെഡിക്കല്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്.
കൊറോണക്കെതിരായി ഉപയോഗിക്കുന്നവയും ഇതര ചികിത്സാ ഉപകരണങ്ങളും മരുന്നും ഇറക്കുമതി ചെയ്തവയില്‍ ഉള്‍പ്പെടും. ശുചിത്വ പാലനത്തിനായി ഉപയോഗിക്കുന്ന (സാനിറ്റൈസര്‍ മുതലയാവ) ഉത്പ്പന്നങ്ങളും ഇറക്കുമതി ചെയ്ത വസ്തുക്കളില്‍ ഉള്‍പ്പെടും. പ്രതിസന്ധിഘട്ടത്തില്‍ രാജ്യത്ത് മരുന്നുകളുടെയോ ഇതര മെഡിക്കല്‍ ഉപകരണങ്ങളുടെയോ ക്ഷാമം ഉണ്ടാവുകയില്ലെന്ന് ഉറപ്പുവരുത്തുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.