bahrainvartha-official-logo
Search
Close this search box.

ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ചു ബഹ്റൈന്‍ പ്രതിഭ മെയ് 1 മുതല്‍ രക്തദാന ദിനങ്ങള്‍ സംഘടിപ്പിക്കുന്നു

IMG_20200501_113158

മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ചു ബഹ്റൈന്‍ പ്രതിഭ മെയ് 01 മുതല്‍ രക്തദാന ദിനങ്ങള്‍ സംഘടിപ്പിക്കുന്നു. സല്‍മാനിയ മെഡിക്കല്‍ കോപ്ലക്‌സുമായി സഹകരിച്ച് കോറോണക്കാലത്തെ രോഗികള്‍ക്ക് ആവശ്യമായ രക്തം 250 പ്രതിഭ വളണ്ടിയര്‍മാര്‍ പല ദിവസങ്ങളിലായി ചേര്‍ന്ന് ആദ്യഘട്ടമായി ദാനം ചെയ്യും. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങല്‍ സജീവ സാന്നിധ്യമാണ് ബഹ്‌റൈന്‍ പ്രതിഭ. ജോലി നഷ്ടപ്പെട്ട് ഒരു മാസത്തിലധികമായി ബുദ്ധിമുട്ടനുഭിവിക്കുന്നവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ബഹ്‌റൈന്‍ പ്രതിഭ എത്തിച്ചുവരുന്നുണ്ട്. കൂടാതെ ബഹ്റൈന്‍ കേരള സമാജത്തിന്റെ ഭക്ഷ്യവസ്തു കിറ്റ് വിതരണത്തിലും ഭാഗമായിരുന്നു.

നിലവിലെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കൊറോണക്കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നാട്ടിലെ ചികത്സ തുടരുന്ന പ്രവാസികളുടെ മരുന്നുകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍, കൊറോണ ലക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിശദീകരിച്ച് കൊണ്ട് നോര്‍ക്ക ആരോഗ്യ വിഭാഗം കണ്‍വീനര്‍ ഡോ. ബാബു രാമചന്ദ്രന്‍ ബഹ്റൈന്‍ പ്രതിഭയുടെ ഫേസ്ബുക്ക് പേജിലൂടെ സംവദിക്കുകയുണ്ടായി. പ്രതിഭ മുന്‍ ജനറല്‍ സെക്രട്ടറി ഷെരീഫ് കോഴിക്കോടാണ് പരിപാടി നിയന്ത്രിച്ചത്.

കൂടാതെ ആകുലതകളും, ഒറ്റപ്പെടലും അനുഭവിക്കുന്ന പ്രവാസികളെ ഒന്നിച്ച് നിര്‍ത്തി മാനസികോല്ലാസം നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പലദിവസങ്ങളിലായി പ്രതിഭ സ്വരലയ ഗായകര്‍ അവതരിപ്പിക്കുന്ന ഗാനമൃതവും ഫേസ്ബുക്ക് പേജിലൂടെ ലൈവില്‍ നടന്നു വരുന്നു. മഹമാരിയെ നാം ഒന്നിച്ച് മറികടക്കുമെന്ന് പ്രതിഭ ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!