മനാമ: ദീര്‍ഘകാലം ബഹ്‌റൈനില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന മുന്‍ കെ.ഐ.ജി സജീവ പ്രവര്‍ത്തകനായ അബ്ദുല്‍ അസീസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷവും സാമൂഹിക, സേവന മേഖലകളില്‍ സജീവമായിരുന്നു അബ്ദുള്‍ അസീസ്.
കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അവിചാരിതമായ വിയോഗം. കര്‍മകുശലതയുടെ പര്യായമായിരുന്നു അബ്ദുള്‍ അസീസെന്ന് പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ അനുസ്മരിച്ചു. സഹോദരന്‍ എം. അബ്ബാസ് ഫ്രന്റ്‌സ് അസോസിയേഷന്‍ അസി. ജനറല്‍ സെക്രട്ടറിയാണ്.
അബ്ദുല്‍ അസീസിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങള്‍ക്കും ബന്ധുജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ക്ഷമ പ്രദാനം ചെയ്യട്ടെയെന്നും അദ്ദേഹത്തിന് സ്വര്‍ഗം പ്രദാനം ചെയ്യുന്നതിന് മുഴുവന്‍ അംഗങ്ങളുടെ പ്രാര്‍ഥനയുണ്ടാകുമെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.