മനാമ: ഉഷ ചെറിയാന്റെ ദേഹവിയോഗത്തില്‍ ക്യാന്‍സര്‍ കെയര്‍ ഗ്രൂപ്പ് അനുശോചനം രേഖപ്പെടുത്തി. ക്യാന്‍സര്‍ കെയര്‍ ഗ്രൂപ്പ് പ്രസിഡന്റ് കൂടിയായ പി.വി ചെറിയാന്റെ ഭാര്യയാണ് ഉഷ ചെറിയാന്‍. നാളുകള്‍ക്ക് മുമ്പ് നാട്ടില്‍ ചികിത്സക്ക് പോകും വരെ കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് സാധാരണക്കാര്‍ക്കായി നല്‍കുന്ന വിവിധ സഹായങ്ങളുമായി ഉഷ ചെറിയാന്‍ സഹകരിച്ചിരുന്നു. നാട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനൂഭവിക്കുന്ന കുടുംബങ്ങള്‍ക്കുള്ള വീട് നിര്‍മാണം അടക്കമുള്ള ഉഷ ചെയ്തുവന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് ക്യാന്‍സര്‍ കെയര്‍ ഗ്രൂപ്പ് അനുശോചന കുറിപ്പില്‍ പറഞ്ഞു.