പ്രവാസി ഭാരതീയ പുരസ്കാരം അൽ ഹിലാൽ ഗ്രൂപ്പ് മേധാവി ഡോ. വി.ടി വിനോദിന്

ഗൾഫ് മേഖലയിലെ പ്രമുഖ ആതുര സ്ഥാപനമായ ബദർ അൽ സമയുടെ മാനേജിങ് ഡയറക്ടറാണ് ഡോ.വി.ടി വിനോദ്. മാർസ് ഇന്റർനാഷനൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിലും വി.ടി വിനോദിന് പങ്കാളിത്തമുണ്ട്. അവാർഡ് ലഭിച്ചതിൽ ആഹ്ലാദമുണ്ടെന്ന്
വിനോദ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥും പ്രവാസി പുരസ്കാര പട്ടികയിൽ ഇടം പിടിച്ചു. യു.എ.ഇയിൽ നിന്ന് സുലേഖാ ഹോസ്പിറ്റൽ ഉടമ ഡോ. സുലേഖ ഉൾപ്പെടെ അഞ്ചു പേരാണ് പ്രവാസി പുരസ്കാര ലിസ്റ്റിലുള്ളത്.