മനാമ: ബഹ്റൈന്‍ ഒഐസിസി, ബിഎംബിഎഫ് യൂത്ത് വിംഗുകള്‍ ഫുഡ് വേള്‍ഡ് ഗ്രൂപ്പുമായി സഹകരിച്ച് തൊഴിലാളി ദിനത്തില്‍ മൂന്നു ലേബര്‍ ക്യാമ്പുകളിലായി ആയിരം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. ബഹ്റൈന്‍ ക്യാപിറ്റല്‍ ഗവറണറേറ്റുമായി സഹകരിച്ച് അദ്ലിയയിലും, അസ്‌കര്‍, സല്‍മാബാദ്, സിഞ്ച് എന്നിവിടങ്ങളിലെ ലേബര്‍ ക്യാമ്പുകളിലുമായി ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തത്.
ഫുഡ് വേള്‍ഡ് ഗ്രൂപ്പ് സിഇഒ ഷവാദ്, ഒഐസിസി യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം, ബിഎംബിഎഫ് യൂത്ത് വിംഗ് പ്രസിഡന്റ് ഷമീര്‍ ഹംസ, ഒഐസിസി ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബോബി പാറയില്‍, യൂത്ത് വിംഗ് ഭാരവാഹികളായ ബിനു പാലത്തിങ്കല്‍, ആകിഫ് നൂറ, ബിഎംബിഎഫ് യൂത്ത് വിംഗ് നേതാക്കളായ സനു, നജീബ്, മുനീസ്, നൗഷാദ്, ഷമീര്‍ കാപ്പിറ്റല്‍, റഷീദ്, നിയാസ്, മന്‍സൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇഫ്താര്‍ കിറ്റ് വിതരണത്തിലേക്ക് 1200 കിറ്റുകള്‍ നല്‍കിയ ഫുഡ് വേള്‍ഡ് ഗ്രൂപ്പിനോടും സിഇഒ ഷവാദ് നോടുമുള്ള നന്ദി കടപ്പാടും അറിയുക്കന്നതായി യൂത്ത് വിംഗ് നേതാക്കള്‍ അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇഫ്താര്‍ കിറ്റുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമെന്ന് യുവജന സംഘടന നേതാക്കളായ ഇബ്രാഹിം അദ്ഹം, ഷമീര്‍ ഹംസ എന്നിവര്‍ അറിയിച്ചു.