bahrainvartha-official-logo
Search
Close this search box.

കോവിഡ് ചികിത്സകള്‍ക്കായി 14 ദിവസം കൊണ്ട് അത്യാധുനിക ഐസിയു സജ്ജീകരിച്ച് ബഹ്‌റൈന്‍

icu in bahrain

മനാമ: കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി 14 ദിവസം കൊണ്ട് അത്യാധുനിക ഐസിയു സജ്ജീകരിച്ച് ബഹ്‌റൈന്‍. 2400 ചതുരശ്ര മീറ്ററില്‍ സജ്ജീകരിച്ചരിക്കുന്ന ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ 152 വെന്റിലേറ്ററുകളോടുകൂടിയ 152 കിടക്കകളാണാള്ളുന്നത്. കോവിഡ് പ്രതിരോധത്തിനായി ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് പുരോഗമിക്കുന്നത്. പുതിയ ഐസിയു രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ ചികിത്സയൊരുക്കുന്നതില്‍ സഹായകമാവും.

സിത്രത്തിയിലെ താല്‍ക്കാലിക ആശുപത്രിയിലാണ് ആധുനിക സജ്ജീകരണങ്ങളോടെ ഐസിയു നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള ലബോറട്ടറിയും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് റോയല്‍ മെഡിക്കല്‍ സര്‍വിസസ് കമാന്‍ഡന്റ് മേജര്‍ ജനറല്‍ പ്രഫ. ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫ വ്യക്തമാക്കി. പുതിയ യൂണിറ്റ് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് പ്രസിഡന്റ് ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ സന്ദര്‍ശിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!