മനാമ: ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം മനാമ ഏരിയ സംഘടിപ്പിച്ച പ്രബന്ധ രചന മൽസര വിജയികളെ പ്രഖ്യാപിച്ചു. കോവിഡ് 19 ഒഴിവുകാലം പ്രവാസി വനിതകളുടെ വൈജ്ഞാനിക കരുത്തിന് ഉൗർജം പകരുന്നതിനായി സംഘടിപ്പിച്ച പ്രബന്ധ മൽസരത്തിെൻറ വിഷയം ‘സാംക്രമിക രോഗങ്ങളും പ്രതിരോധ രീതികളും’ എന്നതായിരുന്നു. നിരവധി പേർ പങ്കെടുത്ത മൽസരത്തിൽ ജസ്ന സിജിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഷഹീന നൗമൽ, റുബീന നൗഷാദ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിനർഹരായി. ഏരിയ ഓർഗനൈസർ റഷീദ സുബൈർ, കലാസാഹിത്യ വിഭാഗം കൺവീനർ അമീറ ഷഹീർ എന്നിവർ കോർഡിനേഷൻ നിർവഹിച്ചു.