മനാമ: ദുമിസ്ഥാന്‍ റോഡ് ചാരിറ്റി അസോസിയേഷന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്ന സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ലേബര്‍ ക്യാമ്പുകളിലാണ് കിറ്റുകള്‍ വിതരണം ചെയ്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഹമദ് ടൗണിലെ വിവിധ പ്രദേശങ്ങളിലും ഭക്ഷണ കിറ്റ് വിതരണവും ചെയ്തുവരുന്നുണ്ട്. ദുമിസ്ഥാന്‍ റോഡ് ചാരിറ്റി അസോസിയേഷന്‍ വാട്‌സാപ്പ് ഗ്രൂപ്പ് മുഖേനയാണ് പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നത്. അടിയന്തര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ദുമിസ്ഥാന്‍ റോഡ് ചാരിറ്റി അസോസിയേഷന്‍ താല്‍കാലിക കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ട്.
രക്ഷാധികാരി: നസീര്‍ പൊന്നാനി, ശിഹാബ് കൊല്ലം, അബ്ദുറഹ്മാന്‍ തൃശൂര്‍. പ്രസിഡന്റ്: അനസ്മാവുണ്ടിരി വൈസ് പ്രസിഡന്റ്: സിന്റോ വര്‍ഗീസ്, മിഥുന്‍ മാനാംമ്പറ്റ, ജാഫര്‍. സെക്രട്ടറി: അന്‍വര്‍.എം. ഇയ്യങ്കോട്, ജോയിന്റ് സെക്രട്ടറി: ആഷിക് എ.പി.അട്ടപ്പാടി, പ്രശാന്ത്, അബി. ട്രഷറര്‍: ഹാറൂന്‍ ഇ.ടി.കെ തൂണേരി, എക്‌സിക്യൂട്ടീവ് മെമ്പര്‍: ഗോപു ഒറ്റപ്പാലം, ഗംഗ, ഹാഷിം, ഷിനോജ്, ഒറ്റപ്പാലം നഹാസ് എന്നിവരെ തെരഞ്ഞെടുത്തു.