bahrainvartha-official-logo
Search
Close this search box.

കോവിഡ് ചികിത്സാ നിര്‍ണയത്തിന് വാഹന സൗകര്യമേര്‍പ്പെടുത്തി ബി.കെ.എസ്.എഫ്

bksf

മനാമ: കോവിഡ് ചികിത്സാ നിര്‍ണയത്തിന് വാഹന സൗകര്യമേര്‍പ്പെടുത്തി ബി.കെ.എസ്.എഫ് കമ്യൂണിറ്റി ഹെല്‍പ്പ് ലൈന്‍. പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ബി.കെ.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനുമായ ഫ്രാന്‍സിസ് കൈതാരത്താണ് തന്റെ മിനി ബസ് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കിയിരിക്കുന്നത്. പരിശോധനകൾക്കായി കേന്ദ്രത്തിൽ പോകാൻ പ്രയാസപ്പെടുന്നവർക്കാണ് പ്രധാനമായും ഹെല്‍പ്പ് ഡെസ്‌ക് വാഹന സൗകര്യം നല്‍കുക.

പ്രവാസി കമ്മീഷന്‍ അംഗവും ബി.കെ.എസ്.എഫ് രക്ഷാധികാരിയുമായ സുബൈര്‍ കണ്ണൂരിന്റെ സാന്നിധ്യത്തില്‍ ബഷീര്‍ അമ്പലായി വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി. ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ചികിത്സാ സഹായങ്ങളെത്തിക്കുകയാവും പദ്ധതിയുടെ ലക്ഷ്യം. ട്രാന്‍സ്‌പോര്‍ട്ട് പെര്‍മിറ്റുള്ള വാഹനം ഹിസ് ഹൈനസ് ശൈഖ് ഖാലിദിന്റെ രക്ഷാധികാര്യത്തിലുള്ള കെ.എച്ച്.കെ ഹീറോയിസ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

കൂടാതെ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിന്റെ കീഴില്‍ വരുന്ന അഭ്യര്‍ത്ഥനകളും ബി.കെ.എസ്.എഫ് സഹായമെത്തിക്കും. മെയ് ദിനത്തില്‍ തൊഴിലാളികള്‍ക്ക് വേണ്ടി ഇത്തരം ഒരു മഹത്തായ സഹായം ലഭ്യമാക്കുന്നതില്‍ ഏറെ സന്തോഷമാനാണെന്ന് ഫ്രാന്‍സിസ് കൈതാരത്ത് പറഞ്ഞു. ചടങ്ങില്‍ ലെത്തീഫ് മരക്കാട്ട്, അന്‍വര്‍ ശൂരനാട്, മണികുട്ടന്‍, അമല്‍ദേവ്, അന്‍വര്‍ കണ്ണൂര്‍, കാസിം പാടത്തെകായില്‍, ഗംഗന്‍, സലീം, മൻസൂർ, സൈനല്‍ എന്നവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!