മനാമ: ബഹ്റൈനില്‍ 103 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 65 പേര്‍ പ്രവാസി തൊഴിലാളികളാണ്. 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടിരിക്കുന്നത്. ആരോഗ്യമന്ത്രാലയം ഇന്ന് (മെയ് 2 , 1pm) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ 1698 പേരാണ് ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.
അതേസമയം ഇന്ന് 12 പേര്‍ കൂടി സുഖം പ്രാപിച്ച് ആശുപത്രി വിട്ടിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 1567 പേരാണ് കോവിഡ് മുക്തരായിരിക്കുന്നത്. എട്ട് പേര്‍ മരണപ്പെട്ടു. ആരോഗ്യ മന്ത്രാലയം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. ഇതുവരെ 138278 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.