കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.വയനാട്, കണ്ണൂർ ജില്ലകളിൽ ഒരോരുത്തർക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കണ്ണൂർ, കോട്ടയം റെഡ് സോണിലും ആലപ്പുഴ, തൃശുർ, എറണാകുളം എന്നീ ജില്ലകൾ ഗ്രീൻ സോണിലുമാണുള്ളത്. പുതിയതായി ഒരാൾക്ക് രോഗം സ്ഥിരീകരിച്ച വയനാട് ജില്ല ഉൾപ്പെടെ ബാക്കി 9 ജില്ലകൾ ഓറഞ്ച് സോണിലാണ്.
അതേസമയം എട്ടു പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു . കണ്ണൂർ ജില്ലയിൽ നിന്നും ആറു പേരും ഇടുക്കിയിൽ രണ്ടു പേരുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 499 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 96 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂർ ജില്ലയിൽ മാത്രം 38 പേരാണ് ചികിത്സയിലുള്ളത്.