ഹോട്ടൽ മേഖലയിലെ തൊഴിലാളികൾക്ക് കേരള സർക്കാർ സഹായം നൽകണം: യുണൈറ്റഡ് ഹോട്ടൽ ആൻഡ് റെസ്റ്ററൻഡ് സ്റ്റാഫ് അസോസിയേഷൻ

Screenshot_20200503_091956

മനാമ: കേരളത്തിലും വിദേശത്തുമായി ഹോട്ടൽ മേഖലയിൽ ജോലി ചെയുന്ന തൊഴിലാളികൾക്ക് സർക്കാർ തലത്തിൽ സഹായം നൽകണമെന്ന് യുണൈറ്റഡ് ഹോട്ടൽ ആൻഡ് റെസ്റ്ററൻഡ് സ്റ്റാഫ് അസോസിയേഷൻ. കോവിഡ് മൂലം നിരവധി പേരാണ് ഈ മേഖലയിൽ ദുരിതം അനുഭവിക്കുന്നത്.

ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന അസ്സംഘടിതരായ ജീവനക്കാർക്ക് വേണ്ടി തുടങ്ങിയിരിക്കുന്ന കൂട്ടായ്മ ആണ് U.H.R.S.A. കേരളത്തിലും, വിദേശത്തുമായി സ്ത്രീപുരുഷ ഭേദമന്ന്യേ നിരവധി ആളുകൾ ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടി കേരള സർക്കാർ അനുവദിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപെട്ടവർ, ഏജൻസികളാൽ കബിളിപ്പിക്കപ്പെട്ടവർ, ചെയ്യുന്ന ജോലിക്കുള്ള അർഹതപ്പെട്ട വേതനം ലഭിക്കാത്തവർ, ഇങ്ങനെ പലവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരെ UHRSA എന്ന സംഘടനയിലൂടെ ഒരുമിപ്പിക്കുക ആണ് ലക്‌ഷ്യം.

ഇങ്ങനെ ഉള്ളവരുടെ സഹായത്തിനും, ആശ്വാസത്തിനും, തൊഴിൽ അവസരങ്ങൾ നൽകി കൊടുക്കുന്നതിനും ആരും മുന്നിട്ട് ഇറങ്ങുന്നില്ല എന്നുള്ളത് സത്യമാണ്.
“നാം നമുക്ക് വേണ്ടി ഒന്നിക്കണം” എന്ന ആശയത്തോടെ ആണ് ഇതേ മേഖലയിൽ ജോലി ചെയ്യുന്ന കുറെ വ്യക്തികൾ ചേർന്ന് UHRSA എന്ന സംഘടനക്ക് രൂപം നൽകിയത്. ഇതേ മേഖലയിൽ ജോലി ചെയ്യുന്നവരെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി UHRSA ജില്ലാ അടിസ്ഥാനത്തിൽ ഭാരവാഹികൾ പ്രവർത്തിച്ചുവരുന്നുണ്ട്.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ കനത്ത നഷ്ടമാണ് ഹോട്ടൽ മേഖലക്ക് ഗൾഫിലടക്കം സംഭവിച്ചത്. തന്മൂലം ജോലി നഷ്ടപെട്ട നിരവധി ഹോട്ടൽ തൊഴിലാളികളാണ് നാട്ടിലേക്കു തിരിച്ചു വരവിനായി കാത്തിരിക്കുന്നത്. അവരുടെ ഭാവി ഇപ്പോൾ ആശങ്കയിലാണ്. കോവിഡ് 19 എന്ന മഹാമാരിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് സംഘടനയുടെ നേതൃത്വത്തിൽ ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. ഹോട്ടൽ ടുറിസം മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഒരു അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നും സംഘടന ആവിശ്യം ഉന്നയിക്കുന്നു. ഈ മേഖലയിലെ അസംഘടിതരായ തൊഴിലാളി കളെ എത്രയും വേഗം സഹായിക്കണമെന്ന് സംഘടനാ രക്ഷധികാരി പ്രവീൺ കാന്ത് എ പി ആവിശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!