മനാമ: കൊറോണദുരിതമനുഭവിക്കുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റ് തൊഴിലാളികള്‍ക്ക് സഹായ ഹസ്തവുമായി സെന്‍ട്രല്‍ മാര്‍ക്കറ്റ് ഫൈറ്റേഴ്‌സ് ക്രിക്കറ്റ് ടീം. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് എല്ലാ ദിവസവും ആവശ്യമായ പഴവര്‍ഗങ്ങള്‍ ടീമിന്റെ നേതൃത്വത്തില്‍ എത്തിക്കുന്നുണ്ട്. കൊറോണ ദുരതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ തുടരുമെന്ന് ടീം ക്യാപ്റ്റന്‍ റഷീദ് ബുസ്താനി അറിയിച്ചു.