മനാമ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ കൂടുതല്‍ ബഹ്‌റൈനികളെ തിരികെയെത്തിച്ചു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഗള്‍ഫ് എയര്‍ വിമാനത്തില്‍ പൗരന്മാരെ ജന്മനാട്ടിലേക്ക് തിരികെയെത്തിച്ചിരിക്കുന്നത്. ഞായറാഴ്ച്ച ഇറാനില്‍ നിന്നുള്ള സംഘവും ശനിയാഴ്ച്ച ജോര്‍ഡാനില്‍ നിന്നുള്ള സംഘവുമാണ് തിരികെയെത്തിയിരിക്കുന്നത്.
വിവിധ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ബഹ്‌റൈനികളെ തിരികെയെത്തിക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ തുടരുകയാണ്. തിരികെയെത്തുന്നവരെ ക്വാറന്റീനില്‍ താമസിപ്പിക്കുകയും പരിശോധന ഫലം പുറത്തുവന്നതിന് ശേഷം വീടുകളിലേക്ക് അയക്കുയകയും ചെയ്യും. കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ പൗരന്മാരെ മുഴുവനായും രാജ്യത്ത് തിരികെയെത്തിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.
6000ത്തോളം ബഹ്‌റൈനികളാണ് വിദേശ രാജ്യങ്ങളിലുണ്ടായിരുന്നത്. ഇവരില്‍ 4000ത്തോളം പേരെ ഇതിനകം തിരിച്ചെത്തിച്ചു. വിവിധ രാജ്യങ്ങളിലെ ബഹ്‌റൈന്‍ എംബസിയുമായി സഹകരിച്ച് ബാക്കിയുള്ളവരെ ഉടന്‍ തിരികെയെത്തിക്കും.