ദുബായ്: കോവിഡ്-19 ബാധിച്ച് മലപ്പുറം സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുസമദ് കായല്‍മഠത്തിലാണ് മരണപ്പെട്ടത്. 55 വയസായിരുന്നു. രണ്ടാഴ്ചയായി അല്‍ ഐന്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
കായല്‍മഠത്തില്‍ ഹൈദ്രുവിന്റെയും നഫീസയുടെയും മകനാണ്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മയ്യിത്ത് അബൂദബി ബനിയാസില്‍ തന്നെ ഖബറടക്കും. ഭാര്യ: മുംതാസ്. മക്കള്‍: മുഫീദ, ദാനിഷ, ഷിഫില്‍ സമദ്. മരുമകന്: ആനിസ് ആസാദ് ചെറുവാടി (ദുബൈ).
കഴിഞ്ഞ ദിവസം ആലപ്പുഴ പള്ളിപ്പാട് സ്വദേശിയും അബുദാബിയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ജേക്കബ് പനയാറ(45)യാണ് മരണപ്പെട്ടത്. ഡ്രൈവര്‍ കം സെയില്‍സ് മാനായി ജോലി ചെയ്തുവരികയായിരുന്നു.