കോവിഡ് വൈറസ് ബാധയെത്തുടർന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും തിരികെ നാട്ടിലേക്കെത്തുന്ന പ്രവാസികൾക്ക് സൗജന്യ സിം നൽകുമെന്ന് ബി.എസ്.എൻ.എൽ വാഗ്ദാനം ചെയ്‌തതായി മുഖ്യമന്ത്രി അറിയിച്ചു. മടയെത്തുന്നവരിൽ വിദേശ രാജ്യങ്ങളിലെ സിമ്മുകളാകും ഉണ്ടാകുക. നാട്ടിൽ ഇവർ ഉപയോഗിച്ച് കൊണ്ടിരുന്ന സിമ്മുകൾ കട്ട് ആകുവാനോ, നഷ്ടപ്പെടുവാനോ സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ളവർക്ക് പുതിയ സിമ്മുകളോ, സൗജന്യമായി പഴയ സിമ്മുകളുടെ അതേ നമ്പറിൽ തന്നെ പുതിയ സിമ്മുകളോ നൽകുമെന്ന് ബി.എസ്.എൻ.എൽ അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ മടങ്ങി വരുന്ന പ്രവാസികൾക്ക് പുറത്തിറങ്ങി പുതിയ സിമ്മുകൾ എടുക്കുന്നതിനൊക്കെ ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യതയുള്ള സാഹചര്യത്തിലാണ് ബി.എസ്.എൻ.എൽന്റെ വാഗ്ദാനം.