ബഹ്‌റൈൻ ഇന്ത്യൻ സലഫി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഖൈമ ക്യാമ്പ് സംഘടിപ്പിക്കുന്നു

മനാമ : ബഹ്‌റൈൻ ഇന്ത്യൻ സലഫി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 25 വെള്ളിയാഴ്ച ഖൈമ ക്യാമ്പ് സംഘടിപ്പിക്കുന്നു. വൈകുന്നേരം 4മണി മുതൽ രാത്രി 11മണി വരെ നടക്കുന്ന പരിപാടികളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വ്യത്യസ്തങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ള്തായി സംഘാടകർ അറിയിച്ചു.

കായിക മത്സരങ്ങൾ, ക്വിസ് മത്സരം, കമ്പ വലി, ഉൽബോധനം, ഗാനങ്ങൾ തുടങ്ങിയവയും നടക്കും. അബ്ദുൾറസാഖ് കൊടുവള്ളി, ഹാരിസുദീൻ പറളി, ബാസിൽ സ്വലാഹി എന്നിവർ വിവിധ പരിപാടികൾക്കു നേതൃത്വം നൽകും. രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :39807246,39207830,39862511.