ഇന്ത്യയില്‍ അതിവേഗത്തിൽ കോവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. 24 മണിക്കൂറിനിടെ 2,573 പുതിയ കോവിഡ് 83 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,836 ആയി ഉയർന്നു. മരണ നിരക്ക് 1.389 ആണ്. 11,762 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്.
നിലവിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. 24 മണിക്കൂറിനിടെ 711 പുതിയ കേസുകളും 35 മരണവുമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം 14,541 ഉം മരണം 583 ഉം കടന്നു. ഗുജറാത്തിൽ 376 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 5804 ഉം മരണം മുന്നൂറ്റി പത്തൊൻപതുമായി.
ഡൽഹിയിൽ ആകെ കേസുകൾ 4,898 ആണ് . ഡൽഹിയിൽ മദ്യകടകൾക്ക് മുന്നിലേക്ക് അടച്ച് പൂട്ടൽ ലംഘിച്ച് നിരവധി പേർ എത്തുന്നത് കൊണ്ട് സർക്കാർ മദ്യത്തിന് എം.ആര്‍.പിയുടെ 70% വരുന്ന പ്രത്യേക നികുതി ചുമത്തി.