മനാമ: കോവിഡ് 19 വ്യാപന പ്രതിരോധ പ്രവർത്തനങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകളുടെ രണ്ടാം ഘട്ട വിതരണം മൈത്രി സോഷ്യൽ അസോസിയേഷെൻറ ആഭിമുഖ്യത്തിൽ വിതരണം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. റമദാനിൽ നോമ്പ് എടുക്കുന്ന തൊഴിലാളികൾക്ക് അവരുടെ താമസ സ്ഥലങ്ങളിലാണ് കിറ്റുകൾ വിതരണം ചെയ്യുക. മൈത്രി പ്രസിഡൻറ് സിബിൻ സലീം, സെക്രട്ടറി അബ്ദുൽ ബാരി, റിലീഫ് കമ്മിറ്റി കൺവീനർ സക്കീർ ഹുസൈൻ, അസി. കൺവീനർ നൗഷാദ് അടൂർ എന്നിവരുടെ നേതൃത്വത്തിൽ ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അസോസിയേഷൻ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.