bahrainvartha-official-logo
Search
Close this search box.

‘ഫീന ഖൈര്‍’; ആഭ്യന്തര മന്ത്രാലയം ഇഫ്താര്‍ ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തു

RCM_0043 copy-d2edb814-ff7e-4415-bff6-279e71c71f11

മനാമ: ഫീന കൈര്‍ ചാരിറ്റിയുമായി ചേര്‍ന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം ഇഫ്താര്‍ ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തു. പ്രതിസന്ധിഘധിഘട്ടത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഫീന ഖൈര്‍ കോഡിനേറ്റര്‍ ഡോ. മുസ്തഫ അല്‍-സയിദ് വ്യക്തമാക്കി.

റമദാന്‍ ദിനങ്ങളില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഫീന ഖൈര്‍ ഫണ്ട് ആരംഭിച്ചിട്ടുള്ളത്. ഹമദ് രാജാവിന്റെ ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധിയും ദേശീയ പ്രതിരോധ സമിതി ഉപദേഷ്ടാവുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് 10 ലക്ഷം ദിനാര്‍ സംഭാവന നല്‍കി കാമ്പയിന് തുടക്കം കുറിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!