പ്രവാസികളുടെ മടക്കം സൗജന്യമാക്കണം: ഐ സി എഫ്

Screenshot_20200505_145141

ദുബായ്: പ്രവാസികളുടെ മടങ്ങിവരവിനു പച്ചക്കൊടി കാട്ടിയ കേന്ദ്ര സർക്കാർ നടപടിയെ ഐ സി എഫ് ഗൾഫ് കൗൺസിൽ സ്വാഗതം ചെയ്തു. ഇതിന്നായി ഒരുക്കുന്ന ക്രമീകരണങ്ങളോട് അനുഭാവപൂർണമായ സമീപനമാണ് എല്ലാ പ്രവാസികൾക്കുമുള്ളത്. അവ പാലിച്ചും പൊരുത്തപ്പെട്ടും പ്രവർത്തിക്കുന്നതിനു ഐ സി എഫ് അടക്കമുള്ള സന്നദ്ധ സംഘടനകളുടെ ഇടപെടൽ ഉണ്ടാവുകയും യാത്രാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനു അതാത് എംബസി, കോൺസുലേറ്റുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും ഐ സി എഫ് അറിയിച്ചു.

എന്നാൽ, പ്രവാസികൾ സ്വന്തം ചെലവിൽ മടങ്ങണമെന്ന് പറയുന്നത് നീതീകരിക്കാൻ കഴിയില്ല. ജോലിയില്ലാതെയും മറ്റു ബുദ്ധിമുട്ടുകളിലും കഴിയുന്ന പ്രവാസികളോട് ഭരണകൂടം കാണിക്കുന്ന കണ്ണിൽചോരയില്ലാത്ത നിലപാടാണിത്. വിവിധ രാജ്യങ്ങൾ അവരുടെ പൗരന്മാരെ കൊണ്ടു പോകുന്ന മാതൃക ഇന്ത്യാ സർക്കാറും പിൻതുടരണം. എംബസികളുടെ നിയന്ത്രണത്തിലുള്ള കമ്യൂണിറ്റി വെൽഫയർ ഫണ്ട് അടക്കമുള്ളവ ഉപയോഗിച്ച് പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ഐ സി എഫ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ചതായും കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!