bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ 146 പേർക്ക് കൂടി കോവിഡ്; 127 പേർ വിദേശ തൊഴിലാളികൾ

Screenshot_20200505_152045

മനാമ: ബഹ്​റൈനിൽ പുതുതായി 146 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 127 പേർ വിദേശ ​തൊഴിലാളികളാണ്​. 18 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. വിദേശത്തുനിന്ന്​ തിരിച്ചെത്തിച്ച ഒരാളും രോഗം സ്ഥിരീകരിച്ചവരിലുണ്ട്. ഇന്ന് (മെയ് 5 ) ഉച്ചക്ക് 2 മണിക്ക് പുറത്തു വന്ന ആരോഗ്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകരമാണിത്.

അതേ സമയം തന്നെ പുതുതായി 18 പേർ കൂടി സുഖം പ്രാപിച്ചതായും മന്ത്രാലയം അറിയിച്ചു. നിലവിൽ 1909 പേരാണ്​ ബഹ്​റൈനിൽ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ ഒരാൾ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്​തികരമാണ്​. 1762 പേരാണ്​ രാജ്യത്ത്​ ഇതുവരെ സുഖം പ്രാപിച്ചത്​. 154584 പേരെ ഇതുവരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!