മനാമ: വിദേശ രാജ്യങ്ങളിൽ ദുരിതം അനുഭവിക്കുന്ന പ്രവാസികളെ തിരികെ എത്തിക്കുവാനുള്ള തീരുമാനം സ്വാഗതാർഹമാണ്. ടിക്കറ്റിന്റെ നികുതിയും വിമാനത്താവളങളിൽ ലാന്റിംഗ് ഫീസും ഒഴിവാക്കിയെങ്കിലും,
ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെ എത്തിക്കുന്നതിനുള്ള ടിക്കറ്റ് കേന്ദ്ര സർക്കാർ സൗജന്യമായി നൽകണം. അതിന് സാധിക്കുന്നില്ല എങ്കിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് ടിക്കറ്റിന്റെ ചിലവ് വഹിക്കുക. ഗൾഫിൽ നിന്നും മടങ്ങുവാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം പ്രവാസികളും മാസങ്ങളോളം ജോലിയും ശമ്പളവും ഇല്ലാതെ നിൽക്കുന്നവർ ആണ്. വിസിറ്റിംഗ് വിസയിൽ എത്തിയിട്ട് ജോലി ലഭിക്കാതെ വിസ കാലാവധി കഴിഞ് നിൽക്കുന്ന ആളുകളും ഉണ്ടാകും.ഈ സാഹചര്യത്തിൽ ഭക്ഷണത്തിനും താമസത്തിനും ഭൂരിഭാഗം ആളുകളും ബുദ്ധിമുട്ടുകയാണ്.മടക്കയാത്രക്കുള്ള ടിക്കറ്റിന്റെ പണം കൂടി കണ്ടെത്തുക എന്നത് പ്രവാസികളെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. അതുകൊണ്ട് പ്രവാസികളുടെ മടക്ക യാത്ര പൂർണ്ണമായും സർക്കാർ സൗജന്യമാക്കി നൽകണം എന്ന് ഐ വൈ സി സി ബഹ്‌റൈൻ ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്.
