ബഹ്റൈനിലെ മനുഷ്യജാലിക പ്രചരണ സംഘത്തിന് ഐ.വൈ.സി.സി ആസ്ഥാനത്ത് സ്വീകരണം; ബഹ്റൈനിലുടനീളം എസ്.കെ.എസ്.എസ്.എഫ് ‘ചലോജാലിക’ പര്യടനം തുടരുന്നു

മനാമ: ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് മനാമയില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം ബഹ്റൈനിലുടനീളം നടന്നു വരുന്ന ചലോജാലിക പ്രചരണ പര്യടന സംഘത്തിന് ബഹ്റൈന്‍ ഐ.വൈ.സി.സി ആസ്ഥാനത്ത് സ്വീകരണം നല്‍കി. ഇവിടെ നടന്ന ചടങ്ങില്‍ IYCC ആക്റ്റിംഗ് പ്രസിഡന്റ് വിനോദ് ആറ്റിങ്ങലിന് ബഹ്റൈന്‍ SKSSF ജനറൽ സെക്രട്ടറി മജീദ് ചോലക്കോട് മനുഷ്യ ജാലിക സന്ദേശം കൈമാറി.

രാഷ്ട്ര രക്ഷക്ക് സൗഹൃദത്തന്‍റെ കരുതല്‍ എന്ന പ്രമേയത്തില്‍ ജനുവരി 26ന് മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന മനുഷ്യജാലികയില്‍ ബഹ്റൈനിലെ മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഇതിന്‍റെ സന്ദേശ പ്രചരണഭാഗമായി നടക്കുന്ന ചലോജാലിക പ്രചരണ പര്യടനം ഇതിനകം മനാമ, ഹൂറ, ഗുദൈബിയ, ജിദ്ഹഫ്സ്, ഉമ്മുല്‍ ഹസം, ഗലാലി, മുഹറഖ്, ഈസ്റ്റ് റഫ, സാര്‍, ബുദയ്യ, സല്‍മാനിയ്യ, ഹമദ് ടൗണ്‍, ദാറു കുലൈബ് എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. അടുത്ത ദിവസം ജിദാലി, ഹിദ്ദ്, സനാബീസ് ഏരിയകളിലും ബഹ്റൈനിലെ വിവിധ സംഘടനാ ആസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.