മനാമ: ബഹ്റൈനില്‍ 98 പേര്‍ കൂടി കോവിഡ്-19 മുക്തരായി. ആരോഗ്യമന്ത്രാലയം ഇന്ന് (മെയ് 06, 3 pm) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 1860 ആയി ഉയര്‍ന്നു.
അതേസമയം ഇന്ന് 122 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 90 പേര്‍ പ്രവാസി തൊഴിലാളികളാണ്. നിലവില്‍ 1974 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 4 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഇതുവരെ 158365 പേരാണ് ബഹ്റൈനില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.