bahrainvartha-official-logo
Search
Close this search box.

ഐസിആര്‍എഫ് ഇടപെടല്‍; സിത്ര കോവിഡ്-19 സെന്ററിലെ ബുദ്ധിമുട്ടുകള്‍ പരിഹാരം കാണുമെന്ന് ലേബര്‍ അസി. അണ്ടര്‍ സെക്രട്ടറി

IMG-20200505-WA0266

മനാമ: സിത്രയിലെ കോവിഡ്-19 സെന്ററിലെ ബുദ്ധിമുട്ടുകള്‍ പരിഹാരം കാണുമെന്ന് ലേബര്‍ അസി. അണ്ടര്‍ സെക്രട്ടറി അഹമദ് അല്‍ഹ്യാക്കി. ഐ.സി.ആര്‍.എഫ് അഡൈ്വസര്‍ ഭഗവാന്‍ അസര്‍പോട്ട, ചെയര്‍മാന്‍ അരുള്‍ദാസ് തോമസ് എന്നിവരുടെ ലേബര്‍ അസി. അണ്ടര്‍ സെക്രട്ടറി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായിരിക്കുന്നത്. കോവിഡ്-19 പശ്ചാത്തലത്തില്‍ ഐസിഐആര്‍എഫ് നടത്തുന്ന ക്ഷേമ/ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അസി. അണ്ടര്‍ സെക്രട്ടറി അഭിനന്ദിച്ചു.

താമസ സൗകര്യക്കുറവ് ഉള്‍പ്പെടെയുള്ള സിത്രയിലെ കോവിഡ് സെന്ററില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍ ഐസിആര്‍എഫ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ ക്വാറന്റീന്‍ സെന്ററുകള്‍ ആവശ്യമാണെന്നും ഐസിആര്‍എഫ് കൂടിക്കാഴ്ച്ചയില്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ആശങ്കകള്‍ ഗൗരവപൂര്‍ണമായി കാണുന്നുവെന്നും ക്വാറന്റീന്‍ സെന്റര്‍ വിപുലപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അസി. അണ്ടര്‍ സെക്രട്ടറി അഹമദ് അല്‍ഹ്യാക്കി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!