പ്രവാസികളുടെ മടക്കം; വിപുലമായ സംവിധാനങ്ങൾ ഒരുക്കി ഐ.സി.എഫ്

IMG-20200507-WA0146

കോഴിക്കോട്: പ്രവാസികളുടെ വരവുമായി ബന്ധപ്പെട്ട് വിപുലമായ സംവിധാനങ്ങളൊരുക്കി കേരള മുസ്‌ലിം ജമാഅത്തും പ്രസ്ഥാനത്തിന്റെ പ്രവാസി ഘടകമായ ഐ സി എഫും. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി അവശ്യസേവനങ്ങൾക്കായി വൈവിധ്യമാർന്ന പദ്ധതികളാവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി നേതൃത്വം സംസ്ഥാനത്തെ വിവിധ വകുപ്പ് മേധാവികളുമായി ആശയ വിനിമയം നടത്തി. സംസ്ഥാന തലത്തിൽ വിവിധ രാജ്യങ്ങളിലെ ഐ സി എഫ് പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി കൺട്രോ ൾ ബോർഡ് രൂപവത്കരിച്ചു.

എല്ലാ എയർപോർട്ടുകൾ കേന്ദ്രീകരിച്ചും ജില്ലാതലങ്ങളിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവേശന കേന്ദ്രങ്ങളോടു ചേർന്നും ഹെൽപ് ഡെസ്‌കുകൾ പ്രവർത്തിക്കും. അധികൃതരുടെ നിർദേശാനുസരണം സേവനം ചെയ്യുന്നതിനായി 40 ആംബുലൻസുകളും മറ്റു യാത്രാ വാഹനങ്ങളും സജ്ജമാക്കും. പരിശീലനം സിദ്ധിച്ച എസ് വൈ എസ്, സാന്ത്വനം വളണ്ടിയർമാരെ മുഴു സമയ സേവന സന്നദ്ധരാക്കി നിർത്തും. പ്രസ്ഥാനത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ ക്വാറന്റൈൻ കേന്ദ്രങ്ങൾക്കായി ആവശ്യമെങ്കിൽ വിട്ടുനൽകും. സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കാവശ്യമായ സഹായങ്ങൾ ചെയ്യും. വീടുകളിലെത്തി ക്വാറന്റൈനിൽ കഴിയുന്നവരുടെ സുരക്ഷിതത്വവും ജാഗ്രതയും ഉറപ്പുവരുത്തുന്നതിനായി പ്രാദേശിക ഘടകങ്ങൾ സർക്കാർ സംവിധാനങ്ങൾക്ക് പിന്തുണ നൽകും. നാട്ടിലേക്ക് വരാൻ അക്ഷമരായി കാത്തുനിൽക്കുന്ന പ്രവാസികൾക്ക് യാത്രാനുമതി ലഭിച്ചുകഴിഞ്ഞാൽ അവർക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാൻ വിവിധ രാജ്യങ്ങളിലെ ഐ സി എഫ് ഘടകങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കും. ഐ സി എഫ് ജി സി കൗൺസിൽ പ്രസിഡന്റ് സയ്യിദ് അബ്ദുർറഹ്‌മാൻ ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗം പദ്ധതികൾക്ക് അന്തിമ രൂപം നൽകി.

സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, മാരായമംഗലം അബ്ദുർറഹ്‌മാൻ ഫൈസി, സി പി സൈദലവി മാസ്റ്റർ, എൻ അലി അബ്ദുല്ല, സയ്യിദ് ത്വാഹാ സഖാഫി, മജീദ് കക്കാട്, മുഹമ്മദ് പറവൂർ, ഐ സി എഫ് ജി സി സാരഥികളായ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി (യു എ ഇ), സയ്യിദ് ഹബീബ് കോയ തങ്ങൾ, മുജീബ് എ ആർ നഗർ (സഊദി), നിസാർ സഖാഫി (ഒമാൻ), അലവി സഖാഫി തെഞ്ചീരി (കുവൈത്ത്), കരീം ഹാജി മേമുണ്ട (ഖത്വർ ), എം സി കരീം ഹാജി (ബഹ്‌റൈൻ), വിവിധ നാഷനൽ പ്രതിനിധികൾ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!