bahrainvartha-official-logo
Search
Close this search box.

ഇന്ന് (മെയ് 7) മുതല്‍ പാലിക്കേണ്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ബഹ്‌റൈന്‍; കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

PHOTO-2020-05-06-15-13-10-a8c142d8-a654-40fd-8c71-78c4808d0482-af5f9c2f-6cd3-4eec-b9f6-7028d37a01d0

മനാമ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ മെയ്-7 മുതല്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പുറത്തിറക്കി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.

പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ

1. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ നേ​രി​ട്ട്​ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ മേ​യ്​ ഏ​ഴി​ന്​ വൈ​കീ​ട്ട്​ ഏ​ഴ് ​മു​ത​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാം. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്​​ച അ​ട​ച്ചി​ട്ട സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ വീ​ണ്ടും തു​റ​ക്കു​ന്ന​ത്. ഈ ​സ്​​ഥാ​പ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്ക​ണം.

പ്ര​ധാ​ന മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ:

A) എ​ല്ലാ ജീ​വ​ന​ക്കാ​രും ഉ​പ​ഭോ​ക്​​താ​ക്ക​ളും മാ​സ്​​ക്ക്​ ധ​രി​ക്ക​ണം
B) തി​ര​ക്കൊ​ഴി​വാ​ക്കാ​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം
C) സ്​​ഥാ​പ​ന​ങ്ങ​ൾ സ്​​ഥി​ര​മാ​യി അ​ണു​വി​മു​ക്​​ത​മാ​ക്ക​ണം
D) പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ക്യൂ ​പാ​ലി​ക്കു​ന്ന​തി​നു​ള്ള അ​ട​യാ​ള​ങ്ങ​ൾ രേ​ഖപ്പെടു​ത്ത​ണം

2. സ്വ​കാ​ര്യ മേ​ഖ​ല​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ:

A) പ​ര​മാ​വ​ധി വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ന​ട​പ്പാ​ക്ക​ണം

B) ഓഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ക്ക​ണം. സാ​മു​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം
തൊ​ഴി​ലു​ട​മ ന​ൽ​കു​ന്ന ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്ത​ണം

3. സി​നി​മ തി​യ​റ്റ​റു​ക​ൾ അടഞ്ഞുകിടക്കും.
4. സ്​​പോ​ർ​ട്​​സ്​ സെന്റ​റു​ക​ൾ, ജിം​നേ​ഷ്യ​ങ്ങ​ൾ, ഫി​റ്റ്​​ന​സ്​ സെന്റ​റു​ക​ൾ, നീ​ന്ത​ൽ​ക്കു​ളം, വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ അ​ട​ച്ചി​ടും
5. റ​സ്​​റ്റോ​റ​ന്റു​ക​ൾ, ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​ങ്ങ​ൾ, മ​റ്റു​ ഭ​ക്ഷ​ണ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പാർസൽ കൗണ്ടറുകൾ പ്രവർത്തിക്കും.
6. ശീ​ശ ക​ഫേ​ക​ൾ അ​ട​ച്ചി​ടും. ഇ​വി​ട​ങ്ങ​ളി​ൽ പാർസൽ കൗണ്ടറുകൾ പ്രവർത്തിക്കും.
7. സ​ലൂ​ണു​ക​ൾ തു​ട​ർ​ന്നും അ​ട​ഞ്ഞു​കി​ട​ക്കും
8. സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളി​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല
9. ​​ഗ്രോ​സ​റി സ്​​റ്റോ​റു​ക​ളി​ൽ ആ​ദ്യ ഒ​രു മ​ണി​ക്കൂ​റി​ൽ സേ​വ​നം പ്രാ​യ​മാ​യ​വ​ർ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും
10. പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ അ​ഞ്ചു​പേ​രി​ല​ധി​കം ഒ​ത്തു​ചേ​രാ​ൻ പാ​ടി​ല്ല. പ​ര​മാ​വ​ധി വീ​ടു​ക​ളി​ൽ​ത​ന്നെ ക​ഴി​യ​ണം. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക്​ മാ​ത്രം പു​റ​ത്തി​റ​ങ്ങു​ക.
11. പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ എ​ല്ലാ​വ​രും മാ​സ്​​ക്​ ധ​രി​ക്ക​ണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!